എറിഞ്ഞത് നായയെ, കൊണ്ടത് പോലീസ് ജീപ്പില്‍ യുവാക്കള്‍ പിടിയില്‍

kerala police

പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത രണ്ട് യുവാക്കള്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. സിസിടിവിയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ല. തടിക്കാട് വച്ചാണ് സംഭവം ഉണ്ടായത്. അഡിഷണല്‍ എസ് ഐ ജീപ്പില്‍ ഉണ്ടായിരുന്നു. ജീപ്പിന് പിന്നാലെയെത്തിയ ഇവര്‍ ബൈക്കില്‍ ഇരുന്ന് തന്നെ ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. എന്നാല്‍ നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പില്‍ കൊള്ളുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പിടികൊടുത്താല്‍ പ്രശ്നമാകുമെന്ന് ഭയന്നാണ് അവിടെ നിന്ന് പോയതെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചത്.

kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top