വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയിട്ടുണ്ട്: ചെന്നിത്തല

സ്ത്രീകള്‍ക്ക് വേര്‍തിരിവ് കല്‍പ്പിക്കരുതെന്ന നിലപാട് ഉള്ളപ്പോള്‍ തന്നെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടിൽ അപാകതയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. വിധി സ്വാഗതാർഹമാണെന്നാണ് അഭിപ്രായമെന്നും ആനന്ദ് ശർമ്മ പറഞ്ഞു. കേരളത്തിലെ ഘടകം പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി.
വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും ഒന്നാണെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ഞാനും പാര്‍ട്ടിയും ഈ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഈ ആഗ്രഹങ്ങള്‍ക്ക് താന്‍ വഴങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here