ശബരിമലയിലെ ആക്രമണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

sabarimala riot

ശബരിമല അക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ 17 മുതൽ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിൽ അന്വേഷണം വേണമെന്നാണ് ഹർജി. കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് ആക്രമണ സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെടുന്നത്.

രഹ്ന ഫാത്തിമ എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. അതേസമയം, സംഘർഷങ്ങളിൽ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിൽ കേരള ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top