കൂട്ടമണിയ്ക്ക് ശേഷം ഉറിയടിയുമായി എജെ വര്‍ഗ്ഗീസ്

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. ഉറിയടി എന്ന ചിത്രത്തിലൂടെയാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ ഫഹദ് ഫാസിലിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. എന്നാല്‍ ചിത്രത്തിലെ നായകന്‍ ആരാണെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു പോലീസ് ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് നായകന്‍ ഉറി അടിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2015ലാണ് അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം പുറത്ത് വന്നത്. നർമ്മവും ഹൊററും ഒത്തു ചേർന്ന ക്യാമ്പസ് ചിത്രമായിരുന്നു അത്. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്. അജു വര്‍ഗ്ഗീസ് ,മുകേഷ്, നീരജ് മാധവ് തുടങ്ങിയവരാണു പ്രധാന വേഷം കൈകാര്യം ചെയ്തത്. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രഖ്യാപനം നീണ്ടു. അതിന് ശേഷം ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here