പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

Ramesh Chennithala 1

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തരമന്ത്രിയായിരിക്കെ ജയിലിന്റെ സ്ഥലം സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. ആഭ്യന്തര മന്ത്രിയായിരിക്കെ നെട്ടുകാല്‍ത്തേരി ജയില്‍ ഭൂമി രണ്ടേക്കര്‍ നല്‍കിയെന്നാണ് പരാതി. അന്നത്തെ ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്നാണ് രമേശ് ചെന്നിത്തല ഭൂമി കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു. ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി അനുവാദം നല്‍കി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുക. അഭിഭാഷകനായ അനൂപാണ് പരാതിക്കാരന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top