ശബരിമല; പിണറായി വിജയന്‍ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും

ശബരിമലയിലെ യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ വരുന്ന മണ്ഡലകാലത്തെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് യോഗം. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top