‘ഹിറ്റ്മാന്‍ വിശേഷണം വെറുതെയല്ല’; ഏകദിനത്തില്‍ 200 സിക്‌സറുകളുമായി രോഹിത് ശര്‍മ

കാര്യവട്ടം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത് നാല് സിക്‌സറുകള്‍. അതില്‍ ആദ്യ രണ്ട് സിക്‌സറുകള്‍ പിറന്നപ്പോള്‍ രോഹിത് ശര്‍മയുടെ പേരില്‍ ഒരു നേട്ടം എഴുതിചേര്‍ക്കപ്പെട്ടു. ഏകദിനത്തില്‍ 200 സിക്‌സറുകള്‍ എന്ന നാഴികകല്ലാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ ഇന്ന് കാര്യവട്ടത്ത് മറികടന്നത്. ധോണിക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് 200 സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി രോഹിത്തിന് സ്വന്തം. ലോക ക്രിക്കറ്റില്‍ 195 ഇന്നിംഗ്‌സുകളില്‍ നിന്ന് 200 സിക്‌സറുകള്‍ നേടിയ പാക് താരം ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് രോഹിത് കാര്യവട്ടത്ത് മറികടന്നത്. 187 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് 200 സിക്‌സറുകള്‍ സ്വന്തമാക്കിയത്. ധോണി 200 സിക്‌സറുകള്‍ സ്വന്തമാക്കിയത് 248 ഇന്നിംഗ്‌സുകളില്‍ നിന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here