കാര്യവട്ടത്തെ ആദ്യ ഏകദിനം; ഒന്നാം ഓവറില്‍ ഭുവിയ്ക്ക് വിക്കറ്റ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം ആരംഭിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ പന്ത് എറിയാനുള്ള ഭാഗ്യം ഇന്ത്യയുടെ പേസ് താരം ഭുവനേശ്വര്‍ കുമാറിനാണ് ലഭിച്ചത്. ആദ്യ ഓവറില്‍ വിക്കറ്റ് നേടിയാണ് ഭുവനേശ്വര്‍ കുമാര്‍ കാര്യവട്ടത്തെ ആവേശത്തിലാഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ കീറോണ്‍ പവലാണ് കാര്യവട്ടത്തെ ആദ്യ ഏകദിനത്തില്‍ ആദ്യ പന്ത് നേരിട്ട ബാറ്റ്‌സ്മാന്‍. ഭുവിയുടെ ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാന്‍ പവലിന് കഴിഞ്ഞതുമില്ല. ആദ്യ ഓവറിലെ നാലാം പന്തില്‍ പവലിന്റെ വിക്കറ്റും ഭുവി സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയുടെ കൈയില്‍ വിക്കറ്റ് സമ്മാനിച്ചാണ് പവര്‍ മടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ വിട്ടുകൊടുത്തത്. അതാണെങ്കില്‍ വൈഡ് ബോളില്‍ നിന്നും.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ ഷായി ഹോപ്പിനെയാണ് വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം വിക്കറ്റായി നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് ഹോപ്പിന്റെ വിക്കറ്റ്. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here