‘പക്ഷി കാര്യം സാധിച്ചതാണോ?’; മോദിയെ പരിഹസിച്ചുള്ള ദിവ്യ സ്പന്ദനയുടെ ട്രോള്‍ വിവാദത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ ട്രോള്‍ വിവാദത്തില്‍. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ദിവ്യ സ്പന്ദനയുടെ ട്രോള്‍. പ്രതിമയ്ക്ക് താഴെ നില്‍ക്കുന്ന മോദിയെ ഉദ്ദേശിച്ച് ‘ഇതെന്താ പക്ഷി കാര്യം സാധിച്ചതാണോ’ എന്ന് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018
ഈ ട്വീറ്റിനെതിരെ ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസിന്റെ മൂല്യം ചോര്‍ന്നുപോയതായി ബിജെപി ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസും ദിവ്യയുടെ ട്വീറ്റിന് എതിരാണ്. മോദിക്കെതിരെ ദിവ്യ നടത്തിയ പരിഹാസ ഭാഷ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, ഇത് തന്റെ അഭിപ്രായം മാത്രമാണെന്ന് ദിവ്യ പ്രതികരിച്ചു. ഇതിനു മുന്‍പും മോദിയെ പരിഹസിച്ചുള്ള ദിവ്യ സ്പന്ദനയുടെ ട്രോളുകള്‍ വിവാദമായിട്ടുണ്ട്.
Ummm no, it is the values of the Congress that are dropping.
Historical disdain for Sardar Patel + Pathological dislike for @narendramodi = Such language.
Clearly, @RahulGandhi’s politics of ‘love’! https://t.co/1TPCY7Fs4d
— BJP (@BJP4India) November 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here