ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രിക്ക്; 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നുവെന്ന് മോദി

ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഘാന പ്രസിഡന്റ് ജോൺ മഹാമ യാണ് പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്.
‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു എന്ന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും പ്രധാനമന്ത്രി തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ ഘാന സന്ദർശനം തുടരുന്നു. ഇരു രാജ്യങ്ങളും നാല് ധാരണ പത്രങ്ങളിൽ ഒപ്പു വച്ചു. സാംസ്‌കാരിക വിനിമയം, സ്റ്റാൻഡേർഡൈസേഷൻ – സർട്ടിഫിക്കേഷൻ, മെഡിക്കൽ വിദ്യാഭ്യാസം,ഉഭയകക്ഷി സഹകരണം എന്നിവയിൽ ആണ് ധാരണ.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഘാന പ്രസിഡന്റ് മഹാമയുമായുള്ള ചർച്ചകളിലിൽ തീര്യമാനിച്ചതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഘാനയുടെ സഹകരണത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
Story Highlights : narendra modi receives ghanas national honour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here