മണ്‍വിളയിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് അഗ്നിശമനയും പോലീസും

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോലീസും അഗ്നിശമന സേനയും സംയുക്തമായ അന്വേഷണം നടത്തും. കെട്ടിടത്തിലെ തീ പൂര്‍ണ്ണമായും അണച്ചു കഴിഞ്ഞു. ഇവിടെ ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനംം. ഇന്നലെ രാത്രി ഏഴേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. നില കെട്ടിടത്തിലാണ് അഗ്നി ബാധ ഉണ്ടായത്. അഞ്ഞൂറ് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പിനി അധികൃതർ അറിയിച്ചിട്ടുണ്ട്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റടക്കം അമ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാനായി എത്തിയത്.
തീപിടിത്തമുണ്ടായ മൺവിളയ്ക്ക് രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി കളക്ടർ പ്രഖ്യാപിച്ചുരണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here