ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി; സംവിധാനം രമേഷ് പിഷാരടി

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായക വേഷത്തിലെത്തും. ഇത്തവണ മമ്മൂട്ടിയാണ് രമേഷ് പിഷാരടിയുടെ നായകന്‍. ‘ഗാനഗന്ധര്‍വ്വന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗായകന്‍ ഉല്ലാസ് എന്ന വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുക. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. 2019 ലായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്ന് രമേഷ് പിഷാരടി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top