Advertisement

മതസൗഹാര്‍ദ്ദത്തിന്റെ ഈണമാണ് വിമല്‍ വിജയന്റെ ഈ ഗാനത്തിന്

November 1, 2018
0 minutes Read

മതത്തിന്റെയും പാര്‍ട്ടിയുടേയും പേരില്‍ ഇന്‍ബോക്സുകള്‍ നിറയുന്ന കാലമാണിത്. അക്കൂട്ടത്തില്‍ വിമല്‍ വിജയന്റെ ഈ സ്മ്യൂള്‍ ഗാനവും നവമാധ്യമങ്ങളിലൂടെ നമ്മളില്‍ പലരുടേയും മൊബൈല്‍ ഫോണില്‍ എത്തിയിട്ടുണ്ടാകും. അന്‍പേ ശിവം എന്ന സിനിമയിലെ അന്‍പേ ശിവം എന്ന ടൈറ്റില്‍ സോംഗ് തന്നെയാണ് വിമല്‍ സ്മ്യൂളിലൂടെ പാടിയത്. എന്നാല്‍ വെറുതേ ഈ ഗാനത്തിന് അനുസരിച്ച് ചുണ്ടനക്കാതെ എല്ലാ മതവും ഒന്നാണെന്ന സന്ദേശം നല്‍കിയാണ് വിമല്‍ വിജയന്‍ ഈ ഗാനം സ്മ്യൂളില്‍ ആലപിക്കുന്നത്.  ഗാനം കാണാം.


ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല വിമല്‍.സ്മ്യൂള്‍ ലോകത്ത് വിമല്‍ ചിരപരിചിതനാണ് എല്ലാവര്‍ക്കും.  പാലക്കാട് സ്വദേശിയാണ് വിമല്‍ വിജയന്‍.

സ്മ്യൂളിലെ പ്രകടനങ്ങള്‍ കൊണ്ട് പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ വിമലിന് തമിഴ് ഹാസ്യ ചിത്രമായ മാമാകികി എന്ന ചിത്രത്തില്‍ ഒരു ഗാനം പാടാന്‍ അവസരം ലഭിച്ചു. പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ ഓണ്‍ട്രാക എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

ടെക്കിയാണ് വിമല്‍. കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരനാണ് വിമൽ. കാനന ഛായയിൽ എന്ന ഗാനത്തിന് വിമൽ ചെയ്ത സ്മ്യൂളും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top