ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപകരണമാക്കരുത്: ഹൈക്കോടതി

kerala high court

ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. കോടതിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് നടപടിയെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്നും അത്തരത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top