അവിഹിതം എതിർത്തു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിയും അറസ്റ്റിൽ

ഭർത്താവിന്റെ അവിഹിത ബന്ധം എതിർത്ത ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. അധ്യപികയായ സുനിതയാണ് കൊലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭർത്താവ് മൻജീത്, കാമുതി ഞ്ചേൽ ഗുപ്ത സഹായി രാജീവ് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ ഭാവന സ്ട്രീറ്റിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൻജീത്തും ഏഞ്ചലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ താരുമാനിച്ചതോടെ എതിർപ്പുമായി ഭാര്യ സുനിത രംഗത്തെത്തുകയായിരുന്നു. തുടർന്ന് ബന്ധത്തിന് തടസമായ ഭാര്യയെ ഇല്ലാതാക്കാൻ ഇരുവരും വാടകക്കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top