‘പേപ്പറിലേക്ക് എത്തി നോക്കിയത് എന്റെ മരുമോന് തന്നെയാ’

ഈ തൊണ്ണൂറ്റിയാറുകാരിയെ അറിയാത്ത മലയാളികളുണ്ടോ? മലയാളികള്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളില്‍ വരെ തിളങ്ങിയ താരമാണിത്. അത്യാവശ്യം നല്ല ഫെയ്മസ് ആയി കഴിഞ്ഞു കാര്‍ത്യായനി എന്ന പഠിപ്പിസ്റ്റ് മുത്തശ്ശി ഇപ്പോള്‍. ആലപ്പുഴ ചേപ്പാട് സ്വദേശിയായ കാര്‍ത്യായനി കേരള സാക്ഷരത മിഷന്റെ ഭാഗമായി നടന്ന പരീക്ഷയില്‍ 100ല്‍ 98 ശതമാനം മാര്‍ക്ക് നേടിയാണ് പ്രശസ്തയായത്. പരീക്ഷ ഫലം വന്നപ്പോഴല്ല, അത് എഴുതുമ്പോഴും കാര്‍ത്യായനി അമ്മ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രായത്തിന്റെ പേരില്‍ മാത്രമല്ല, കാര്‍ത്യായനിയമ്മയുടെ ഉത്തരകടലാസിലേക്ക് ഒളികണ്ണിട്ട് നോക്കുന്ന ഒരു മധ്യവയസ്കന്റെ ഫോട്ടയുടെ കൂടി പേരിലാണ്, എന്നാല്‍ അത് ഏതോ ഒരു ആളല്ല, അതാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്യായനിയമ്മ ഇപ്പോള്‍. തന്റെ മരുമകനാണ് ആ കോപ്പിയടിക്കാരന് എന്നാണ് കാര്‍ത്യായനിയമ്മ പറഞ്ഞത്. ഒരു ഫെയ്സ് ബുക്ക് പേജിലാണ് മുത്തശ്ശിയുടെ വെളിപ്പെടുത്തല്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here