ശബരിമലയിലെ വിലയേറിയ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; ആരോപണവുമായി സ്വാമി സന്ദീപാനന്ദ ഗിരി

swami sandeepanaddaha

ശബരിമലയില്‍ നിന്ന് ഏറ്റവും വിലപിടിപ്പുള്ള ഏതാനും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. പന്തളം രാജകുടുംബത്തിനും മറ്റ് ബന്ധപ്പെട്ടവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. നഷ്ടപ്പെട്ട തിരവാഭരണങ്ങള്‍ വീണ്ടെടുക്കേണ്ടത് സര്‍ക്കാറിന്റെ കൂടി ഉത്തരവാദിത്തമാണ്. ഈ വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും സ്വാമി സന്ദീപാനന്ദ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തന്റെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എസിനാണെന്ന് സന്ദീപാനന്ദഗിരി ആവർത്തിച്ചു. മുഖ്യമന്ത്രിയുൾപ്പടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ച് പിന്തുണ ഉറപ്പുനൽകി. എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളാരും ആശ്രമം സന്ദർശിക്കാതിരുന്നതെന്നും സന്ദീപാനന്ദ ഗിരി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top