ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം; സുപ്രീം കോടതി

ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയാല്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. അനധികൃത നിര്‍മാണങ്ങള്‍ക്ക് എന്തിനാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നടപടികള്‍ വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കരുതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ നാല് ആഴ്ചത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top