ശിവദാസന്റേത് അപകട മരണമാണെന്ന് കരുതുന്നില്ല : ഭാര്യ

ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസൻ ശബരിമലക്ക് പോയത്. 19 ന് വീട്ടിലേക്ക് വിളിച്ചത് ഭർത്താവ് തന്നെയെന്നും ലളിത പറഞ്ഞു.
19-ാം തിയതി തമിഴ്നാട് സ്വദേശിയുടെ ഫോണില്‍ നിന്ന് ശിവദാസന്‍ തന്നെയാണ് വീട്ടിലേക്ക് വിളിച്ചത് എന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്നും പോലീസ് തന്നെയായിരിക്കാം ശിവദാസന്റെ വീട്ടിലേക്ക് വിളിച്ചതെന്നും ഇന്ന് ഉച്ചകഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് പറഞ്ഞിരുന്നു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ ശിവദാസന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. 19-ാം തീയതി വീട്ടിലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയാണെന്ന് ശിവദാസന്റെ ഭാര്യ ഉറപ്പിച്ചുപറയുന്നു.
അതേസമയം, ശിവദാസന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മകൻ. കാണാതായെന്ന് പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും മകൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here