ശബരിമല; എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ദേവസ്വം മന്ത്രി

kadakampally surendran

ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറിന് തുറന്ന മനസെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ മന്ത്രി അപലപിച്ചു. ആക്രമത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. എന്‍എസ്എസ് മഹനീയ പാരമ്പര്യമുള്ള സംഘടനയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ മാറ്റാന്‍ തയ്യാറാണെന്നും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top