മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍

sivaraj singh c

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കി ശിവരാജ്‌സിംഗ് ചൗഹാന്റെ ഭാര്യ സാധനാ സിംഗിന്റെ സഹോദരന്‍ സഞ്ജയ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിന്റെ സാന്നിധ്യത്തിലാണ് സഞ്ജയ് സിംഗ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. 13 വര്‍ഷമായി ഭരിക്കുന്ന ശിവരാജ്‌സിംഗ് ചൗഹാനിന് പകരം കമല്‍നാഥിനെയാണ് ഇനി മധ്യപ്രദേശിന് ആവശ്യമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം സഞ്ജയ് സിംഗ് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top