ആലപ്പുഴയിൽ കാർ ബസ്സിലിടിച്ച് കത്തി; കോഴിക്കോട് സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു

ആലപ്പുഴയിൽ കാർ ബസ്സിലിടിച്ച് കത്തി അപകടമുണ്ടായി. അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവഡോക്ടർ മരിച്ചു. കോഴിക്കോട് ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും മകൾ ഡോ. പാർവ്വതി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കേറ്റിറ്റുണ്ട്.

കോഴിക്കോടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണ് കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top