‘തറക്കല്ലിടാൻ വരൂ, അതുവഴി പാപമോചനം നേടൂ’; രാമക്ഷേത്രത്തിന് തറക്കല്ലിടാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് ഉമാ ഭാരതി

uma bharti invites rahul gandhi to lay foundation stone of ram temple

അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് ഉമാഭാരതി. അതിലൂടെ കോൺഗ്രസിന് പാപമോക്ഷം ലഭിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.

ലോകത്തിൽ ഏറ്റവും കൂടുതൽ സഹിഷ്ണുതയുള്ളത് ഹിന്ദുക്കൾക്കാണെന്നും എന്നാൽ രാമജന്മഭൂമിയായ അയോധ്യയിൽ എവിടെയെങ്കിലും മുസ്ലീംപള്ളി നിർമ്മിച്ചാൽ ഹിന്ദുക്കൾ അസഹിഷ്ണുകളാകുമെന്നും ഉമാ ഭാരതി പറഞ്ഞു.

വിശുദ്ധ നഗരമായ മക്കയിൽ ഒരു ക്ഷേത്രമോ വത്തിക്കാനിൽ മുസ്ലീം പള്ളിയോ ഇല്ലാത്ത കാലത്തോളം അയോധ്യയിൽ മുസ്ലീം പള്ളി വേണമെന്ന രീതിയിലുള്ള സംസാരം നീതിയുക്തമല്ലെന്നും ഉമാ ഭാരതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top