സാഹസികമായി പോത്തിനെ കീഴ്പ്പെടുത്തി ടോവീനോ, കുപ്രസിദ്ധ പയ്യനിലെ രംഗം പുറത്ത്

കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗം പുറത്ത് വിട്ട് ടോവീനോ. വിരണ്ടോടുന്ന പോത്തിനെ അതി സാഹസികമായി കൊമ്പില്‍ പിടിച്ച് കീഴ്പ്പെടുത്തുന്ന രംഗമാണ് താരം ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.ഒപ്പം അഭിനയിക്കുന്ന സി. ഹരികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണിത്.
ദിതൊക്കെ യെന്ത്? പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന ക്യാപ്ഷനോടെയാണ് ടൊവീനോ ഫെയ്സ് ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ ഒമ്പതിനാണ് തീയറ്ററുകളില്‍ എത്തുന്നത്. ജീവന്‍ ജോബ് തോമസിന്റേതാണ് തിരക്കഥ. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. നെടുമുടി വേണു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നിമിഷ സജയന്‍, ശരണ്യ, സിദ്ധിഖ്, ബാലു വര്‍ഗീസ്, അലന്‍സിയര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here