പ്രതിഷേധം; ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ മടങ്ങി

andhra women returned from pamba

ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ ദർശനം നടത്താതെ മടങ്ങി. പ്രതിഷേധത്തെ തുടർന്നാണ് ഇവർ മടങ്ങിയത്. ദർശനം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവർ അറിയിക്കുകയായിരുന്നു.

ആന്ധ്രയിൽ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിൽ എത്തിയത്. പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ ഇവർ നിലയ്ക്കലിലേക്ക് മടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top