Advertisement

ശബരിമലയില്‍ കുഞ്ഞിന്റെ ചോറൂണിനെത്തിയ യുവാവിന് മര്‍ദ്ദനം

November 6, 2018
2 minutes Read

ശബരിമലയില്‍ കുഞ്ഞിന്റെ ചോറൂണിന് എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ശബരിമലയില്‍ ചോറൂണിനെത്തിയ തൃശൂര്‍ ലാലൂര്‍ സ്വദേശി മൃദുലിനാണ് പ്രതിഷേധക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

കുഞ്ഞിന്റെ ചോറൂണിനെത്തിയ 52 വയസുകാരി ലളിതയെ പ്രതിഷേധക്കാര്‍ തടഞ്ഞതും ആക്രമിക്കാന്‍ ശ്രമിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനെത്തിയ ബന്ധുവാണ് മൃദുല്‍. ‘എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്റെ ചോറൂണിനു വന്നതാണ്’. അവര്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു-യുവാവ് പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ ലളിതയെ 50 ല്‍ കുറവാണ് പ്രായമെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും പ്രതിഷേധക്കാരിലുണ്ടായിരുന്നു. ഈ സംഭവത്തില്‍ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top