സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. തൃശൂീരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തി. പിഡബ്ല്യുഡിയുടെ വീഴ്ചയില്‍ പഴി കേള്‍ക്കേണ്ടത് കോര്‍പ്പറേഷനെന്ന് മേയര്‍ കുറ്റപ്പെടുത്തി. കാനകളുടെ അറ്റകുറ്റപ്പണി നടത്താത്തത് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിക്കുമെന്ന് മേയര്‍ പറഞ്ഞു.
അതിനിടെ കോഴിക്കോട് കക്കയത്ത് കനത്ത മഴയില് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇരുപത്തിയെട്ടാം മൈലില്‍ ഉരുള്‍പൊട്ടി കോഴി ഫാം തകര്‍ന്നു. ഇരുപത്തിയേഴാം മൈലിന് സമീപം മണ്ണിടിഞ്ഞ് കല്ലും മരവും റോഡിലേക്ക് വീണു. ഇടുക്കി പൂച്ചപ്രയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നശിക്കുകയും ചെയ്തു.
Story Highlights : Heavy rain expecting in Kerala Orange alert declared in six districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here