നെയ്യാറ്റിൻകരയിലെ യുവാവിന്റെ മരണം; സംഭവം ഗുരുതരമെന്ന് മുഖ്യമന്ത്രി; ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു

നെയ്യാറ്റിൻകര കാവുവുളയിൽ യുവാവ് മരിച്ച സംഭവം ഗുരുതരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ ജീവൻ നഷ്ടപ്പെടാനുണ്ടായ സംഭവം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും ഡിവൈഎസ്പി ഉൾപ്പെട്ട കേസായതുകൊണ്ട് കേസ് എസ്പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമലയിൽ ക്രമസമാധാന തകർക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് അതിനുള്ള മണ്ണ് കേരളമല്ലെന്ന് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ ശാന്തമായാണ് കാര്യങ്ങൾ പോകുന്നതെന്നും അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ അവസ്ഥ തകർക്കാനുള്ള ശേഷിയിലേക്ക് അവർ എത്തിയിട്ടില്ലെന്നും കേരളത്തിന്റെ പുറത്ത് ഇത്തരം കളികൾ നടക്കുമെന്നും ഇവിടെ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ കയ്യിൽ തന്നെയാണ് ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം. ശബരിമല ശാന്തമായി നില്‌ക്കേണ്ട സ്ഥലമാണ്. ശാന്തിക്ക് തടസ്സം വന്നാൽ അത് മാറ്റേണ്ട ചുമതല മാത്രമേ പോലീസിനുള്ളുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here