ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുക. ഭാര്യ ടി.കമലയും, ചെറുമകന്‍ ഇഷാനും ഒപ്പമുണ്ട്.
ഹൂസ്റ്റണിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഏഴ് ദിവസം ചികിത്സക്കും രണ്ട് ദിവസം യാത്രക്കും എന്ന രീതിയിലാണ് വിദേശപര്യടനം ക്രമീകരിച്ചിരിക്കുന്നത്. ചികിത്സ എത്രദിവസം ഉണ്ടാകുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാകാത്തതിനാല്‍ മടങ്ങി വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര്‍ക്കും പകരം ചുമതല നല്‍കിയിട്ടില്ല.
Story Highlights : CM Pinarayi Vijayan to leave for U.S. for medical treatment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here