ശബരിമല യുവതി പ്രവേശനം; നിലപാട് വ്യക്തമാക്കി പാർവ്വതി

ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടി പാർവതി. ആർത്തവത്തിൻറെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഈ വിവേചനം അധികകാലം തുടരാനാവില്ലെന്നും പാർവതി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ആർത്തവമുള്ള സ്ത്രീകളെ മാറ്റിനിർത്തണോ എന്ന ചിന്ത തന്നെ അലോസരപ്പെടുത്തുന്നതാണ്. പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച ചട്ടക്കൂടിൽ കഴിയുന്നവരാണ് ആർത്തവം അശുദ്ധിയായി കരുതുന്നതെന്ന്. ആർത്തവമുളള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നുണ്ടെങ്കിൽ പോവുക തന്നെ ചെയ്യും. എന്നാൽ ഈ ആഭിപ്രായത്തിന്റെ പേരിൽ ചിലപ്പോൾ താൻ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാർവതി അഭിമുഖ്യത്തിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top