ആചാരലംഘനമുണ്ടായെങ്കില്‍ പരിഹാര ക്രിയകള്‍ ചെയ്യും: തന്ത്രി കണ്ഠരര് രാജീവര്

thanthrii

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആരായാലും അത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. പൂജാരിമാര്‍ക്കും രാജകൊട്ടാരത്തിലെ പ്രതിനിധിക്കും മാത്രമാണ് കെട്ടില്ലാതെ പതിനെട്ടാം പടി കയറാന്‍ അനുവാദമുള്ളത്. വേറെ ആര് കയറിയാലും അത് ആചാരലംഘനമാണ്. ഇതേ കുറിച്ച് പരാതി ലഭിച്ചാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്നും തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തിലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേകുറിച്ച് പ്രതികരിക്കുകയായിരുന്നു തന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top