Advertisement

‘വോട്ടും സീറ്റും കുറയുമോ എന്നതല്ല, പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യം’: മുഖ്യമന്ത്രി

November 7, 2018
0 minutes Read

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ടും സീറ്റും കുറയുമോ എന്നത് പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വോട്ട് കിട്ടും എത്ര വോട്ട് നഷ്ടപ്പെടും, എത്ര സീറ്റ് കിട്ടും എത്ര സീറ്റ് നഷ്ടപ്പെടും തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണനയിലില്ല. വോട്ടും സീറ്റും നോക്കിയല്ല ശബരിമലയില്‍ നിലപാട് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ചിലര്‍ ചേരിതിരിവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്റെ പേരില്‍ ചേരിതിരിവുണ്ടാക്കുന്നത് നീചമാണ്. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് അനുവദിച്ചാല്‍ കേരളം ഉണ്ടാകില്ല. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുക മാത്രമാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top