സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളിലൊരാളായ ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. സന്നിധാനത്ത് കുഞ്ഞിന്റെ ചോറൂണിനെത്തിയ 52 വയസുകാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജ് 36 കാരനാണ്. പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെുത്ത സൂരജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യാശ്രമം സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. രണ്ടും ജാമ്യമില്ലാത്ത വകുപ്പാണ്.

സംഭവത്തില്‍ കുടൂതല്‍ പേര്‍ ഇനിയും അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീയെ സംഘം ചേര്‍ന്ന് തടഞ്ഞതിനു പിന്നാലെ കണ്ടാലറിയുന്ന 200 ഓളം പേര്‍ക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top