കടനാട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പുറത്ത്; അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫിന് ഭരണം

കോട്ടയം കടനാട് ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. അവിശ്വസ പ്രമേയത്തിലൂടെ കോണ്‍ഗ്രസിലെ സണ്ണി മുണ്ടനാട്ടിനെ പുറത്താക്കിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. എല്‍ഡിഎഫിലെ ജയ്സണ്‍ പുത്തന്‍കണ്ടമാണ് പുതിയ പ്രസിണ്ടന്റ്.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ബേബി ഉറുമ്പുകാട്ടിലിന് ആറ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് എട്ട് വോട്ടുകള്‍ ലഭിച്ചു. നേരത്തെ, കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ച നാലാം വാര്‍ഡ് അംഗം റെജിമോന്‍ കരിമ്പാനിയെ ഒപ്പം നിര്‍ത്തിയാണ് എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയിരുന്നത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇടതുപക്ഷത്തേക്ക് കൂറുമാറിയ അംഗത്തിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
7-7 ആയിരുന്നു പഞ്ചായത്തിലെ എല്‍ഡിഎഫ് – യുഡിഎഫ് കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയിരുന്നത്. കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ് സ്ഥാനവും കേരള കോണ്‍ഗ്രസ് അംഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനവുമായിരുന്നു ലഭിച്ചിരുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here