എ പത്മകുമാര്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.  കോടിയേരി ബാലകൃഷ്ണനുമായും എ പത്മകുമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.  ഇന്ന് രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച. കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത് എകെജി സെന്ററിലായിരുന്നു. ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ചയാവും. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top