ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാനാണ് അനുമതി ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പള്‍ സെക്ഷന്‍ കോടതിയാണ് അനുമതി നല്‍കിയത്. അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതി തള്ളി. നവംബര്‍ 15മുതല്‍ വിദേശത്ത് പോകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയ്ക്കായാണ് യാത്രയെന്നും ദീലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയിലുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here