ലഘുരേഖ വ്യാജം; ഹൈക്കോടതി വിധിയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെഎം ഷാജി

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെഎം ഷാജി. വിധിയ്ക്ക് എതിരായി എല്ലാ നടപടികളും സ്വീകരിക്കും. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചാണ് തനിക്ക് എതിരെ സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇത് കോടതിയെ ബോധിപ്പിക്കും. ലഘുരേഖയെ കുറിച്ച് തനിക്ക് അറിവില്ല. അത് താന്‍ ഇറക്കിയില്ല. വ്യാജമായി മറ്റാരോ ഇറക്കിയ ലഘുരേഖയാണിത്. വര്‍ഗ്ഗീയ പ്രചാരണം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന് കാണിച്ചാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എംവി നികേഷ് കുമാറാണ് ഷാജിയ്ക്ക് എതിരായി ഹര്‍ജി നല്‍കിയത്. ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. കോടതി ചെലവിനായി 50,000രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here