‘ലുലു സൈബര്‍ ടവര്‍ 2’ വരുന്നു; നവംബര്‍ 10 ന് ഉദ്ഘാടനം

മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ‘ലുലു സൈബര്‍ ടവര്‍ 2’ വരുന്നു. സൈബര്‍ ടവറിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് മന്ത്രി എസ്.എസ് അലുവാലിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. 20 നിലകളിലായുള്ള ഐടി മന്ദിരമാണ് ‘ലുലു സൈബര്‍ ടവര്‍ 2’. 400 കോടി ചെലവില്‍ എട്ട് നിലകളിലായി പണിതീര്‍ത്തിരിക്കുന്ന സൈബര്‍ ടവര്‍ ഐടി മേഖലയില്‍ 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചത്. കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് സൈബര്‍ ടവര്‍ 2 പണികഴിപ്പിച്ചിരിക്കുന്നത്. നവംബര്‍ പത്തിന് 11 മണിയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here