ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് ഉടന്‍

sri lankha

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു, പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായിരുന്നു. ഇതോടെ ശ്രീലങ്കയില്‍ ഉടന്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. 225 അംഗ പാര്‍ലമെന്റാണ് ശ്രീലങ്കയിലേത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top