ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കീഴടങ്ങിയേക്കും. കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കൊല്ലത്ത് ഏതെങ്കിലും കോടതിയില്‍ ഹരികുമാര്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നെയ്യാറ്റിന്‍കരയില്‍ വലിയ പ്രതിഷേധമാണ് തുടരുന്നത്. ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ല്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റി വച്ചിരുന്നു. ഇതോടെയാണ് കീഴടങ്ങല്‍ വിഷയത്തില്‍ ഉറപ്പ് വന്നത്. കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
സനല്‍ കുമാറിന്‍റെ കൊലപാതകത്തില്‍ പ്രതിയായതോടെ ഹരികുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. സനലിന്റെ മരണം പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുന്നത്. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്. ഒളിവില്‍ പോകുന്നതിന് മുമ്പ് റൂറല്‍ എസ്പിയെ ഹരികുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താനിവിടെ നിന്ന് മാറി നില്‍ക്കുകയാണ് എന്ന് മാത്രമാണ് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here