‘ശ്രീധരന്‍പിള്ള പറയുന്നത് പച്ചക്കള്ളം’; ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ വിശദീകരണക്കത്ത്

നിയമോപദേശം തേടി താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ വിളിച്ചുവെന്ന വാദം തെറ്റാണെന്ന് ഉറപ്പിച്ച് തന്ത്രി കണ്ഠരര് രാജീവര്. താന്‍ വിളിച്ചുവെന്ന് ശ്രീധരന്‍പിള്ള കള്ളം പറയുകയാണെന്ന് ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ തന്ത്രി കണ്ഠരര് രാജീവര് പറയുന്നു. ശബരിമല വിഷയത്തില്‍ താന്‍ കണ്ഠരര് മോഹനരോട് മാത്രമാണ് ചര്‍ച്ച ചെയ്തത്. അല്ലാതെ മറ്റൊരാളുടെ ഉപദേശവും താന്‍ നേടിയിട്ടില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞു. തന്ത്രിയുടെ കത്ത് അടുത്ത ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top