മണ്‍വിള തീപിടുത്തം അട്ടിമറി; രണ്ട് ജീവനക്കാര്‍ പിടിയില്‍

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ജീവനക്കാര്‍ പിടിയില്‍. തീപിടുത്തം അട്ടിമറിയാണെന്നാണ് സൂചന. ചിറയന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ശമ്പളം വെട്ടിക്കുറച്ചതില്‍ ഉണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ ഇവരാണ് തീയിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ കഴക്കൂട്ടത്ത് നിന്ന് ലൈറ്റര്‍ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്തെ മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ ഒക്ടോബര്‍ 31നാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ എഞ്ചിൻ എത്തിയാണ് അന്ന് തീയണച്ചത്. പോലീസും അഗ്നിശമന സേനയും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top