അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ തെളിവില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍

നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഭരണനേതൃത്വത്തോട് അടുപ്പമുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസെടുത്തതിനുപിന്നാലെയാണ് അലോക് വര്‍മയ്‌ക്കെതിരെ ആരോപണം വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top