ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

sabarimala nada to open soon for chithira attavishesham

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. ശബരിമലയിലേക്ക് വരുന്നവര്‍ വാവരുടെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചാണ് വരുന്നത്. അതിനാല്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന അഭിപ്രായമില്ല. ഈ കേസില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിശ്വാസികളെയും കോടതി കേള്‍ക്കണം. ശബരിമലയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചും വിവിധ വാദങ്ങളുണ്ട്. ക്ഷേത്രം മലയരയന്‍മാരുടെതാണെന്നും ബുദ്ധക്ഷേത്രമാണെന്നുമെല്ലാം അവകാശവാദങ്ങളുള്ളതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top