ശബരിമല; ദേവസ്വം ബോര്‍ഡിന് പുതിയ അഭിഭാഷകന്‍

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി പുതിയ അഭിഭാഷകന്‍. മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫ്‌ഡേ ദേവസ്വം ബോര്‍ഡിന് വേണ്ടി കോടതിയില്‍ ഹാജരാകും. ആര്യാമ സുന്ദരം പിന്മാറിയതിനെ തുടര്‍ന്നാണ് ശേഖര്‍ നാഫ്‌ഡേയെ ദേവസ്വം ബോര്‍ഡ് നിയോഗിച്ചത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. റിട്ട് ഹര്‍ജികളും നാളെ പരിഗണിക്കും. നാളെ കേസ് പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള നിലപാട് വ്യക്തമാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top