അലോക് വര്‍മയ്‌ക്കെതിരായ പരാതി; അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിന് സിവിസിക്ക് സുപ്രീം കോടതിയുടെ വിമര്‍ശം

അലോക് വര്‍മയ്‌ക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശം. റിപ്പോര്‍ട്ട് എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ട് വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ക്ഷമ ചോദിച്ചു. താല്‍ക്കാലിക ഡയറക്ടര്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് സുപ്രീം കോടതിയില്‍ അറിയിച്ചു. ഈ തീരുമാനങ്ങള്‍ കോടതി വിലയിരുത്തും. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് മുന്‍ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, കേസ് പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here