ശബരിമല; റിട്ട് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കും

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള റിട്ട് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനു ശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് തീരുമാനം. നാല് റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ നിലവിലുള്ളത്. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജികളുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എത്തിയതിനുശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇനി റിട്ട് ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്നതിനെ കുറിച്ച് സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ശബരിമല ആചാരസംരക്ഷണ സമിതിയുടെ അഭിഭാഷകന്റെ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് ശബരിമല വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top