പെൻഷൻ പണം നൽകാത്തതിന് മകൻ അച്ഛനെ തല്ലിക്കൊന്നു

പെൻഷൻ പണം നൽകാത്തതിന് മകൻ അച്ഛനെ തല്ലിക്കൊന്നു. ഇരുമ്പ് കമ്പികൊണ്ടാണ് കൃത്യം നടത്തിയത്. തെലങ്കാനയിലാണ് സംഭവം.
ജൂണിൽ വാട്ടർവർക്ക്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച കൃഷ്ണയ്ക്ക് റിട്ടയർമെന്റ് ഫണ്ടായി ആറ് ലക്ഷം രൂപ ലഭിച്ചിരുന്നു. കൂടാതെ തന്റെ പേരിലുള്ള ഭൂമി വിൽപ്പന നടത്തിയതിന്റെ 10 ലക്ഷവും കൃഷ്ണയുടെ കൈവശം ഉണ്ടായിരുന്നു. കൃഷ്ണയ്ക്ക് തരുൺ അടക്കം മൂന്ന് മക്കളാണ്. ഈ പണം മൂന്ന് മക്കൾക്ക് കൂടി വീതിച്ച് നൽകണമെന്ന് മകൻ തരുൺ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ തൻറെ കൈവശം സൂക്ഷിച്ച് ബാക്കി തുക മൂന്ന് മക്കൾക്കുമായി ഇയാൾ വീതിച്ച് നൽകി. എന്നാൽ ബാക്കി തുക കൂടി നൽകാൻ മക്കൾ നിർബന്ധിച്ചെങ്കിലും കൃഷ്ണ വഴങ്ങിയില്ല. തുടർന്ന് തരുൺ ഇരുമ്പ് ദണ്ഡുകൊണ്ട് കൃഷ്ണയെ ആക്രമിക്കുകയായിരുന്നു.
സഹോദരിമാരുടെ പിന്തുണയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ അബോധാവസ്ഥയിലായ കൃഷ്ണയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. കകൃഷ്ണയുടെ മൂന്ന് മക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here