സനല്‍കുമാറിന്റെ മരണം അന്വേഷണം തുടരുമെന്ന് ഡിജിപി
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഡിവൈഎസ്പിയുടെ മരണത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി. ഡിവൈഎസ്പി ഹരികുമാറിന്റെ മരണം പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കരുതുന്നതായി റൂറല്‍ എസ്പി അശോക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സനല്‍ കൊലക്കേസിലെ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തിരുവനന്തപുരത്തെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here