റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ സജ്ജം : മ്യാൻമർ

Myanmar Prepares to Receive First Group of Rohingya Refugees

ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ മ്യാൻമർ പൂർണസജ്ജമായതായി സർക്കാർ അറിയിച്ചു. ഈ മാസം 15 മുതൽ റോഹിങ്ക്യകളെ തിരിച്ചെത്തിച്ചു തുടങ്ങും.

അതേസമയം മ്യാൻമർ, ബംഗ്ലാദേശ് സർക്കാറുകളുടെ നീക്കം വിവിധ മനുഷ്യാവകാശ സംഘടനകളും റോഹിങ്ക്യൻ അഭയാർഥികളും ആശങ്കയോടെയാണ് കാണുന്നത്.

ബംഗ്ലാദേശ് മ്യാൻമർ സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം ഈ മാസം പകുതിയോടെ അഭയാർഥികളുടെ തിരിച്ചുപോക്ക് ആരംഭിക്കണം. എന്നാൽ അഭയാർഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം തലവൻ ബംഗ്ലാദേശിലെ ക്യാമ്പുകൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലും അഭയാർഥികളുടെ ഈ ആശങ്ക പങ്കുവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top